Maniyar Village ചിറ്റാർ മണിയാർ റോഡ്
ചിറ്റാർ -മണിയാർ റോഡിലെ ഇറിഗേഷൻ ക്യാറ്റീൻ പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മണിയാർ. പത്തനംതിട്ടയിൽ നിന്നും സീതത്തോട് റൂട്ടിൽ ഏകദേശം 18 കിലോമീറ്റർ സഞ്ചരിച്ചാൽ മണിയാറിൽ എത്താം. പത്തനംതിട്ട - സീതത്തോട് മാർഗ്ഗത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടശ്ശേരിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് ഈ ഗ്രാമം. കേരളത്തിലെ ആദ്യത്തെ സ്വകര്യ വൈദുതി നിലയം സ്ഥിതി ചെയ്യുന്നത് മണിയാർ ആണ്.മണീയാർ ഒരു ഹൈറേഞ്ച് പ്രദേശമാണ്. വർഷത്തിലുടനീളം തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടെ. വനങ്ങൾ നിബിഡമായി കാണപ്പെടുന്ന പ്രദേശമാണിത്. ഗ്രാമത്തിനടുത്ത് തന്നെയാണ് മണിയാർ ഡാം സ്ഥിതി ചെയ്യുന്നത്.
0 comments:
Post a Comment